ദില്ലി വിമാനത്താവളത്തില്‍ നിന്ന് വിദേശ വനിതകള്‍ അടക്കമുള്ളവരില്‍ നിന്ന് പിടികൂടിയത് കോടികള്‍ വിലവരുന്ന കൊക്കെയ്നും ഹെറോയിനും. ഉഗാണ്ടയില്‍ നിന്ന് എത്തിയ രണ്ട് വനിതകളും നൈജീരിയയില്‍ നിന്നുള്ള ഒരു പുരുഷനുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ദില്ലി സോണല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു വലിയ അളവിലുള്ള ലഹരിമരുന്ന് ഇവരിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് കിലോ ഹെറോയിനും ഒരു കിലോ കൊക്കെയ്നുമാണ് കണ്ടെത്തിയത്. വിപണിയില്‍ കോടികള്‍ വിലവരുന്ന ലഹരിമരുന്നാണ് ഇതെന്നാണ് എന്‍സിബി അധികൃതര്‍ വിശദമാക്കുന്നത്.
Post Your Comments