Latest NewsNewsIndia

20 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു ; കാരണം വിചിത്രം

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്

മുംബൈ : 20 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു. പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞ് കരഞ്ഞിരുന്നു. ഇതിനാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗോണ്ടിയയിലാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

ഗോതമ്പുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോള്‍ അത് വാങ്ങാന്‍ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ കുട്ടിയെ ഭിത്തിയില്‍ അടിച്ചു കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button