കോഴിക്കോട് : മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജയും, സ്വിച്ചോണും, ഗാന സമര്‍പ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. ‘മമ ധര്‍മ്മ’ ജനകീയ കൂട്ടായ്മ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ പൂജാകര്‍മ്മം സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. ബി. ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഫസ്റ്റ് ക്ലാപ്പടിച്ചു.കോഴിക്കോട് നാരായണന്‍ നായര്‍, ഉത്പല്‍ വി.നായനാര്‍, പി.ആര്‍.നാഥന്‍, ശത്രുഘ്‌നന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അലി അക്ബര്‍ എഴുതി, ഹരി വേണുഗോപാല്‍, ഡോ. ജഗദ് ലാല്‍ചന്ദ്രശേഖരന്‍ എന്നിവര്‍ ഈണം പകര്‍ന്ന ഗാനങ്ങളുടെ ഓഡിയോ റിലീസിംഗ് തുടര്‍ന്നു നടന്നു. ഗാനശില്‍പ്പികളെ ആദരിക്കുകയും ചെയ്തു. ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖതാരങ്ങൾ അഭിനയിക്കും . ഫെബ്രുവരി 20ന് ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ ആരംഭിക്കും.
Post Your Comments