USALatest NewsNewsInternational

യുഎസില്‍ വാര്‍ഷിക വരുമാന സർവേയിൽ ഇന്ത്യന്‍ കുടുംബങ്ങള്‍ മുന്നില്‍

ന്യുയോര്‍ക്ക്: അമേരിക്കൻ സ്വദേശികള്‍ മറ്റു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരേക്കാള്‍ കുടുംബ വാര്‍ഷിക വരുമാനം ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്കാണെന്ന് സര്‍വെ റിപ്പോർട്ട്. 120,000 ഡോളര്‍ വാര്‍ഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്ന് ഏഷ്യന്‍ അമേരിക്കന്‍ കൊയ്‍ലേഷന്‍ നടത്തിയ സര്‍വെ വെളിപ്പെടുത്തുന്നു.

Read Also: വാക്സിനേഷന് മുന്‍പും ശേഷവും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍

അതോടൊപ്പം 7 ശതമാനം ഇന്ത്യന്‍ വംശജര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സര്‍വെ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വരുമാനം കുടുംബത്തിന് 25750 ഉം വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. മ്യാന്‍മാർ പൗരന്മാരാണ് ഏറ്റവും കൂടുതല്‍ ദാരിദ്യരേഖക്കു താഴെ കഴിയുന്നവരായിയുള്ളത്.

Read Also: കലിയടങ്ങാതെ ഇറാൻ; പാകിസ്താനില്‍ അര്‍ധരാത്രി വന്‍ ഓപ്പറേഷന്‍

നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം 46000 ത്തില്‍ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരുടെ വാര്‍ഷിക വരുമാനം ശരാശരി 79,000 ഡോളറാണ്. ഏഷ്യന്‍ അമേരിക്കന്‍ (11%), ബ്ലാക്ക് ആന്‍ഡ് നേറ്റീവ് അമേരിക്കന്‍സ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ നിൽക്കുന്നവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button