ന്യൂഡൽഹി : കേന്ദ്രസര്‍ക്കാരിനെതിരെ ഇടനിലക്കാര്‍ നടത്തിവരുന്ന സമരങ്ങളെ വിദേശികള്‍ പിന്തുണയ്ക്കുന്നതിനെതിരെ ചലച്ചിത്ര കായിക താരങ്ങള്‍ രംഗത്ത്. ഇടനിലക്കാരുടെ സമരത്തെ രാഷ്ട്രീമായും മുതലെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയും വിദേശികളും ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ‘ഇന്ത്യ ഒറ്റക്കെട്ട്’ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്‌ലി അനിൽ കുംബ്ലെ എന്നിവർ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രിയനടൻ ഉണ്ണി മുകുന്ദനും സർക്കാരിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ ഞങ്ങൾ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്യും’.- ഉണ്ണി മുകുന്ദൻ ട്വിറ്ററിൽ കുറിച്ചു.
India is a feeling and we should never compromise the sovereignty of our nation. We will face the issues on our own terms and will settle the issues amicably! #IndiaTogether #IndiaAgainstPropaganda
— Unni Mukundan (@Iamunnimukundan) February 4, 2021
Post Your Comments