KeralaLatest NewsIndiaNews

സോളാര്‍ കേസ്; ഉമ്മൻ ചാണ്ടിയുടെ കൈകൾ ശുദ്ധം: ‘രക്ഷകൻ’ പറയുന്നു !

സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളി തിരുവഞ്ചൂര്‍

കോട്ടയം; സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന കമ്മീഷൻ റിപ്പോർട്ട് തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമർശമാണ് തിരുവഞ്ചൂർ നിഷേധിച്ചിരിക്കുന്നത്. ഒരു മന്ത്രിക്കെതിരായ വെറും ആരോപണം മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി.

Also Read:ബോംബ് കണ്ടെത്തും, ഇത് അറിയിച്ച് ഇ-മെയിലും അയയ്ക്കും ; പ്രത്യേക ചീരച്ചെടി വികസിപ്പിച്ച് ഗവേഷകര്‍

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ കൈകൾ നൂറു ശതമാനം ശുദ്ധമാണെന്ന് മുൻ ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സൗരോർജ കേസിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞാലും ഇടതു ജനാധിപത്യ സർക്കാർ തങ്ങൾക്കു അത് ബോധ്യമായില്ലെന്നു നടിക്കുകയാണ്. എൽഡിഎഫിന്റെ സോളാർ സമരം പിൻവലിക്കാനുള്ള കാരണം അറിയാം. സന്ദർഭം വരുമ്പോൾ വെളിപ്പെടുത്തും. സോളാർ വിവാദത്തിനു പിന്നിൽ ആരെന്ന അദ്ധ്യായം തുറക്കാൻ ആഗ്രഹിക്കുന്നില്ല., തിരുവഞ്ചൂർ പറഞ്ഞു.

ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു ഇടതു സർക്കാരിന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സി പി എം സെക്രട്ടറിയേറ്റ് ഉപരോധം പിൻവലിച്ചതെന്നു അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് തിരുവഞ്ചൂർ രംഗത്തെത്തിയത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി ബി ഐ അന്വേഷണം നടത്താനുള്ള ശുപാർശ രാഷ്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button