USALatest NewsNewsInternational

പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കും; നിയമങ്ങളെ അനുകൂലിച്ച് അമേരിക്ക

വാഷിംഗ്ടൺ : പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുമെന്ന് അമേരിക്ക. വിപണി മൂല്യവും സ്വകാര്യ നിക്ഷേപവും വർദ്ധിപ്പിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്യുകയാണെന്നും അമേരിക്കൻ ആഭ്യന്തര വക്താവ് അറിയിച്ചു. നിയമത്തിനെതിരായ കർഷകരുടെ പ്രതിഷേധങ്ങളും സംശയങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യക്ക് സാധ്യമാകുമെന്നാണ് വിശ്വാസമെന്നും അമേരിക്കൻ വക്താവ് പറഞ്ഞു.

അതേസമയം കാർഷിക സമരവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ കാനഡ സ്വാഗതം ചെയ്തതായി കേന്ദ്ര മന്ത്രി വി മുരളീധരൻ ലോക്സഭയിൽ അറിയിച്ചു. കാനഡ, അമേരിക്ക, യു.കെ., ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ചില ഇന്ത്യൻ വംശജരുടെ സംഘടനകൾ മാത്രമാണ് കാർഷിക സമരങ്ങളെ പിന്തുണച്ച് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ അന്താരാഷ്ട്ര പിന്തുണയായി വ്യാഖ്യാനിക്കേണ്ടതില്ല. കാർഷിക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്നും വി. മുരളീധരൻ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button