Latest NewsNewsIndia

ശത്രുരാജ്യങ്ങള്‍ക്ക് പേടിസ്വപ്‌നമായി ഇന്ത്യയുടെ റഫേല്‍

ഇന്ത്യയെ എതിരിടാന്‍ പുതു വഴികള്‍ തേടി ചൈനയും പാകിസ്ഥാനും

ബംഗളൂരു: ശത്രുരാജ്യങ്ങള്‍ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ റഫേല്‍, ഇന്ത്യയെ എതിരിടാന്‍ പുതു വഴികള്‍ തേടി ചൈനയും പാകിസ്ഥാനും.
അതിര്‍ത്തിയില്‍ പ്രശ്‌നമുണ്ടാക്കാനുളള ചൈനീയുടെ ശ്രമത്തെ ഇന്ത്യ ശക്തമായി ചെറുത്തുതോല്‍പ്പിച്ചിരുന്നു. ചൈനീസ് പ്രസിഡന്റിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതിയുടെയും ആശീര്‍വാദത്തോടെ നടന്ന കടന്നുകയറ്റം ചീറ്റിപ്പോയത് ചൈനയ്ക്ക് സഹിക്കാനാവുന്നതിനുമപ്പുറമായിരുന്നു. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ പഴയതുപോലെ നടക്കില്ലെന്ന് വ്യക്തമായതോടെ പേടിപ്പിച്ച് ഇന്ത്യയെ വരുതിയിലാക്കാനും ചൈന ശ്രമം നടത്തിനോക്കി. ഇതിനായി കിഴക്കന്‍ ലഡാക്കിനടുത്തുളള പ്രദേശങ്ങളില്‍ ചൈന ജെ -20 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. ഇതിന് മറുപടിയെന്നോണമാണ് ഇന്ത്യ റഫേലിനെ അണിനിരത്തിത്. റഫേലിന്റെും ഇന്ത്യന്‍ സൈന്യത്തിന്റെും പ്രഹരശേഷിയെക്കുറിച്ചുളള തിരിച്ചറിവാണ് ഈ പേടിക്ക് പ്രധാന കാരണം.

Read Also : കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക്, ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത്

അതിര്‍ത്തിയിലെ ഏതുസാഹചര്യവും നേരിടാനും ഇന്ത്യ തയ്യാറാണെന്ന സൂചനയും വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ വ്യക്തമാക്കി. വളരെ ജാഗ്രതയോടെ നീങ്ങുന്ന ഇന്ത്യ ആവശ്യമുളള സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ ബദൗരിയ ചൈന അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നന്നായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

ഫ്രാന്‍സില്‍ നിന്ന് 36 റഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതില്‍ കുറച്ച് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫേല്‍.അത്യാധുനിക 4.5 തലമുറ റഫേല്‍ ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയിളാണ് കുതിക്കുന്നത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ശത്രു പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

 

 

shortlink

Post Your Comments


Back to top button