ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. കർഷക സമരത്തിനിടെ മരിച്ച കർഷകന്റെ കുടുംബത്തെ കാണാനായി ഉത്തർപ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹാപുരിൽ വെച്ചാണ് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലവിൽ പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവർ പൊടുന്നനെ കാർ നിർത്തിയപ്പോളാണ് പുറകിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചത്.
Also read : കോടതിയുത്തരവിന് പുല്ലുവില ; കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തിരക്കിട്ട ശ്രമം
പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകിൽ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലിൽ അഴുക്ക് നിറഞ്ഞതിനാൽ കൃത്യമായ കാഴ്ച ഡ്രൈവർക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാൻ ഡ്രൈവർ കാർ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പതിനൊന്നു മണിക്കാണ് രാംപുരിൽ മരിച്ച കർഷകൻ നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദർശിക്കുക.
Post Your Comments