കൊവിഡ് പ്രതിസന്ധി പരിഹരിക്കാൻ സ്വന്തമായി വാക്സിൻ പോലും കണ്ട് പിടിച്ച് ജനങ്ങളെ രക്ഷപെടുത്തുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാൻ ആണവ വാഹക ശേഷിയുളള മിസൈൽ പരീക്ഷണം നടത്തിയത് വാർത്തയാകുന്നു. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലായ ഗസ്‌നാവിയാണ് പരീക്ഷിച്ചത്.
290 കിലോമീറ്റർ ദൂരം ആണവായുധങ്ങൾ ഉൾപ്പെടെ വഹിക്കാൻ മിസൈലിന് ശേഷിയുണ്ട്. പരിശീലന വിക്ഷേപണമാണ് നടന്നതെന്നാണ് പാകിസ്താനിലെ ഇന്റർ സർവ്വീസ് പബ്ലിക് റിലേഷൻസ് നൽകുന്ന വിശദീകരണം. പരീക്ഷണം വിജയകരമാക്കിയ സൈനികരെയും ശാസ്ത്രജ്ഞരെയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പ്രസിഡന്റ് ആരിഫ് ആൽവിയും സേനാ മേധാവികളും അഭിനന്ദിച്ചതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ മാസവും പാകിസ്ഥാൻ ഒരു മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലായ ഷഹീൻ -3 പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചുവെന്നായിരുന്നു പാകിസ്ഥാൻ്റെ അവകാശവാദം. എന്നാൽ, ഇത് കള്ളമാണെന്ന് ബലൂച് റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കിയിരുന്നു. ജനവാസകേന്ദ്രമായ ബലൂചിസ്ഥാനിലായിരുന്നു പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം.
ബലൂചിസ്ഥാൻ മേഖലയിലെ രാഖി പ്രദേശത്ത് നിന്നായിരുന്നു പരീക്ഷണം. കൊട്ടിഘോഷിച്ച മിസൈൽ പരീക്ഷണം പരാജയപ്പെടുകയും മിസൈൽ വന്ന് പതിച്ചത് ദേരാ ബുഗ്തി മാറ്റ് മേഖലയിലെ ജനവാസ മേഖലയിലാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബലൂചിസ്ഥാനിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടികളിലൊന്നായ ബലൂച് റിപ്പബ്ലിക്കൻ പാർട്ടി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോഴുള്ള മിസൈൽ പരീക്ഷണം.
Post Your Comments