Latest NewsNewsInternational

ചൈന പാകിസ്ഥാന് നല്‍കിയത് അംഗീകാരമില്ലാത്ത വാക്‌സിന്‍

വാക്‌സിനിന്‍ ഇന്ത്യയുടെ ഖ്യാതി ലോകപ്രസിദ്ധി നേടുമ്പോഴും ഇന്ത്യയ്‌ക്കെതിരെ പ്രതികരിക്കാനാകാതെ പാകിസ്ഥാന്‍

കറാച്ചി : ചൈന പാകിസ്ഥാന് നല്‍കിയത് അംഗീകാരമില്ലാത്ത വാക്സിന്‍ , വാക്സിനിന്‍ ഇന്ത്യയുടെ ഖ്യാതി ലോകപ്രസിദ്ധി നേടുമ്പോഴും ഇന്ത്യയ്ക്കെതിരെ പ്രതികരിക്കാനാകാതെ പാകിസ്ഥാന്‍. കോവിഡ് പ്രതിരോധവാക്‌സിന്റെ കാര്യത്തില്‍ ചൈന പാകിസ്ഥാനെ പറ്റിച്ചു. അംഗീകാരമില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ വാക്‌സിനാണ് ചൈന പാകിസ്ഥാന് കൈമാറിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also : കേരളത്തിലെ സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് അനധികൃത നിയമനം

സിനോഫാം വാക്സിനാണ് പാകിസ്ഥാന് നല്‍കുമെന്ന് ചൈന പറഞ്ഞിരുന്നത്. 11ലക്ഷം ഡോസ് വാക്‌സിനാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം ഡോസ് നല്‍കാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നും ചൈനപറഞ്ഞത് പാകിസ്ഥാന്‍ വിശ്വാസത്തിലെടുത്തു. ചൈന വാക്‌സിന്‍ കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുകയും ചെയ്തു. ആദ്യം നല്‍കുമെന്ന് പറഞ്ഞ അഞ്ചുലക്ഷം ഡോസ് ചൈന നല്‍കി. ആദ്യ ഡോസ് കിട്ടിയതോടെ കൂടുതല്‍ ഡോസുകള്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍വീണ്ടും ചൈനയെ സമീപിച്ചു. പക്ഷേ, കാര്യങ്ങള്‍ പ്രതീക്ഷച്ചതുപോലായില്ല. പരിഗണിക്കാം എന്ന മറുപടി മാത്രമാണ് ചൈന പാകിസ്ഥാന് നല്‍കിയത്. രാജ്യത്ത് ആദ്യഘട്ട കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ തയ്യാറെടുത്തിരുന്ന പാകിസ്ഥാന് ഇത് കനത്ത തിരിച്ചടിയായി.

ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പാക് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ ലഭിച്ച അഞ്ചുലക്ഷം ഡോസുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും തികയില്ലെന്നാണ് വസ്തുത. ഇന്ത്യയടക്കമുളള മറ്റുരാജ്യങ്ങളില്‍ നടത്തിയതുപോലുളള വലിയ രീതിയിലുളള പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ പാകിസ്ഥാന് ഇനിയും ഏറെ സമയം വേണ്ടിവരും. വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ നല്‍കിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിച്ച് ബംഗ്ലാദേശില്‍ ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാന്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുകണ്ട് കണ്ണുതളളാനേ പാകിസ്ഥാന് ഇപ്പോള്‍ കഴിയൂ.

സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാകിസ്ഥാന് മറ്റുരാജ്യങ്ങളില്‍ നിന്ന് പണംകൊടുത്ത് വാക്‌സിന്‍ വാങ്ങുന്നതിനുളള കഴിവില്ല. മാത്രമല്ല വാക്‌സിന്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കാനുളള സാങ്കേതികവിദ്യയും രാജ്യത്തില്ല. അതിനാല്‍ രണ്ട് മുതല്‍ എട്ടുഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചൈനീസ് വാക്‌സിന്‍ മാത്രമാണ് പാകിസ്ഥാന് ഇപ്പോള്‍ ആശ്രയിക്കാന്‍ കഴിയുന്നത്. മറ്റ് വാക്‌സിനുകള്‍ -70 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കേണ്ടത്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പ്രതിരോധ കുത്തിവയ്പ്പുകളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒരു രൂപവുമില്ല. പോളിയോ പ്രതിരോധമരുന്നുകളാേടുപോലും മുഖം തിരിക്കുന്നവരാണ് പാകിസ്ഥാന്‍കാരില്‍ ഭൂരിപക്ഷവും

shortlink

Related Articles

Post Your Comments

Related Articles


Back to top button