
ഇസ്ലാമാബാദ് : പാകിസ്താനില്‍ ഭീകരരും പാക് സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ നാല് ഭീകരരും, രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ മിര്‍ അലി പ്രദേശത്തായിരുന്നു സംഭവം.
Read Also : ‘ക്രൂരതകൾ നിറഞ്ഞ പോലീസ് പീഡനം’; വനിതാ ഉദ്യോഗസ്ഥയടക്കം 9 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം
രാത്രിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്. നുഴഞ്ഞു കയറിയ ഭീകരരെയാണ് കൊന്നത് എന്നാണ് പാക് സൈന്യത്തിന്റെ വാദം. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരരുടെ പക്കല്‍ നിന്നും ആയുധങ്ങളും, സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഇവ വിശദമായി പരിശോധിച്ച് വരികയാണ്. അഫ്ഗാനിസ്താനില്‍ നിന്നും എത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന.
Post Your Comments