റിയാദ്: കോവിഡ് വ്യാപനത്തിൻറ്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ പള്ളികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്ക് വിളിക്കുന്നതോടെ പളളികള്‍ തുറക്കാം. നമസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം. നേരത്തെ ബാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളികള്‍ തുറക്കാമായിരുന്നു. നമസ്ക്കാരം തുടങ്ങി അരമണിക്കൂര്‍ കൊണ്ട് അടക്കുകയും വേണമായിരുന്നു ഈ നിബന്ധനയ്ക്കാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
Read Also: പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി സൗദി
പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ജുമ നമസ്ക്കാരം ബാങ്കിൻറ്റെ അരമണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം പൂർത്തിയാക്കണം.
Read Also: വിന്‍സണ്‍ എം.പോള്‍ വിരമിച്ച ഒഴിവിവിലേയ്ക്ക് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത എത്തും
സ്ഥിരം നടക്കുന്ന ഉദ്‌ബോധന ക്ലാസുകളുണ്ടാവാൻ പാടില്ല. നമസ്‌കരിക്കാനുള്ള മുസല്ലകള്‍ അതാത് ആളുകള്‍ കൊണ്ടുവരണം. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികള്‍ അതാത് സമയങ്ങളില്‍ അണുമുക്തമാക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പാലിക്കേണ്ട വിശദ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്ലാമിക കാര്യമന്ത്രാലയം പുറപെടുവിച്ചിരുന്നു.
Post Your Comments