അയോദ്ധ്യ: മസ്ജിദ് നിര്‍മ്മിക്കുന്ന സ്ഥലത്തില്‍ അവകാശവാദം ഉന്നയിച്ച് ഡല്‍ഹി സ്വദേശികളായ റാണി കപൂര്‍ എന്ന റാണി ബലൂജ, രമാ റാണി പഞ്ചാബി എന്നീ സഹോദരിമാര്‍ രംഗത്ത്. ഇവർ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ മാസം എട്ടിന് ഹര്‍ജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് പരിഗണിക്കും.
തങ്ങളുടെ പിതാവ് ഗ്യാന്‍ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലമാണ് പള്ളി പണിയാനായി വഖഫ് ബോര്‍ഡിനു കൈമാറിയിരിക്കുന്നതെന്നാണ് ഇവര്‍ ഹർജിയിൽ അവകാശപ്പെടുന്നത്. വിഭജനകാലത്ത് പഞ്ചാബില്‍നിന്നു വന്ന തങ്ങളുടെ പിതാവിനു ധനിപൂര്‍ വില്ലേജില്‍ അഞ്ചു വര്‍ഷത്തേക്ക് 28 ഏക്കര്‍ പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്‍റെ പേരില്‍ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളില്‍ അതു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവർ ഹര്‍ജിയില്‍ പറയുന്നു.
read also:എല്ലാ അധ്യാപകരും നിർബന്ധമായും വാക്സീന്‍ സ്വീകരിച്ചിരിക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
വർഷങ്ങൾക്ക് ശേഷം നടന്ന ഏകീകരണ പ്രക്രിയകളുടെ ഫലമായി കണ്‍സോളിഡേഷന്‍ ഓഫിസര്‍ വീണ്ടും പിതാവിന്‍റെ പേര് രേഖകളില്‍ നിന്ന് മാറ്റി. ഇതിനെതിരെ കണ്‍സോളിഡേഷന്‍ സംബന്ധിച്ച സെറ്റില്‍മെന്‍റ് ഓഫിസര്‍ മുമ്ബാകെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് പരിഗണിക്കാതെയാണ് തങ്ങളുടെ പിതാവിന്‍റെ പേരിലുള്ള 28 ഏക്കറില്‍ അഞ്ച് ഏക്കര്‍ പള്ളി നിര്‍മിക്കാനായി വഖഫ് ബോര്‍ഡിന് അനുവദിച്ചതെന്നും സെറ്റില്‍മെന്‍റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീല്‍ തീരുമാനമാകുന്നതുവരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഇവർ ഹർജിയിൽ ആവശ്യപ്പെടുന്നത്
Post Your Comments