COVID 19Latest NewsKeralaNewsIndia

കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ആശുപത്രിയിൽ ഭൂലോക വെട്ടിപ്പ് നടക്കുന്നു: ആരോഗ്യമന്ത്രി ഇടപെടണമെന്ന് എബ്രഹാംകോശി

വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് എബ്രഹാംകോശി പറയുന്നു

കൊവിഡിന്റെ മറവിൽ ഭൂലോക വെട്ടിപ്പും കൊള്ളയുമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സിനിമാനടനും റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി. തൻ്റെ അനുഭവത്തിൽ നിന്നാണ് എബ്രഹാം കോശി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി 28ന് കൊവിഡ് സ്ഥിരീകരിച്ച് മാമങ്കലത്തുള്ള സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തിന് ആശുപത്രി അധികൃതർ നൽകിയത് 2 ലക്ഷത്തിലധികം രൂപയുടെ ബിൽ ആണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ എബ്രഹാം കോശി തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. വീഡിയോയിൽ അദ്ദേഹം പറയുന്നതിങ്ങനെ:

Also Read:നിയന്ത്രണം വിട്ട കാർ വീട് ഇടിച്ചു തകർത്തു

‘ഞാൻ എബ്രഹാം കോശി. റിട്ടേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. 28/01/2021ൽ എനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഞാൻ മാമങ്കലത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അഡ്മിഷൻ തേടി. അവിടെ ജനറൽ വാർഡിൽ താമസിച്ച് വരവേ എൻ്റെ ഭാര്യക്കും മകളുടെ കുട്ടിക്കും കൊവിഡ് സംശയിച്ചത് കാരണം 30/01/2021ൽ അവര് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിൽ ആവുകയും 31ൽ അവരുടെ അസുഖം സ്ഥിരീകരിച്ചതിനെ തുടർന്ന് ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് ഞങ്ങൾ എല്ലാവരും കൂടി ഒരു മുറിയിലേക്ക് മാറുകയും ചെയ്തു. മറ്റ് മുറികൾ ഇല്ലാഞ്ഞത് കൊണ്ട് ഒരു എ സി റൂം ആണ് കിട്ടിയത്. വാടക, 10,300 രൂപയാണ് ദിവസം.’

Also Read:ബാലഭാസ്‌കറിന്റേത്   അപകടമരണമാണെന്ന് സിബിഐയും പറയുമ്പോള്‍ ഉത്തരം കിട്ടാത്ത ചില കാര്യങ്ങള്‍ ഇനിയും ബാക്കി

‘ഈ മുറി വാടകയിൽ ഡോക്ടറുടെ ഫീസും നഴ്സിൻ്റെ ഫീസും മുറി വാടകയും മാത്രമാണ് അടങ്ങുന്നത്. ടെസ്റ്റും കാര്യങ്ങളും ഒന്നും അതിൽ അടങ്ങില്ല. ഞങ്ങൾ മൂന്ന് പേരും തിരിച്ചെത്തിയശേഷം 2 ആം തീയതി അവർ പാർട്ട് ബിൽ തന്നു. 2,40,000 രൂപയാണ് അതിൻ്റെ ബിൽ. അന്വേഷിച്ചപ്പോൾ ഞങ്ങൾ മൂന്ന് പേരും ഈ റൂമിൽ താമസിക്കുകയാണെങ്കിലും ഓരോരുത്തരും ദിവസവും 10,300 രൂപ വാടകയായി നൽകണം. ഒരു ദിവസം 31,000 രൂപ വാടകയിനത്തിൽ തന്നെ നൽകേണ്ടതായി വരുന്നു. ഓരോരുത്തരും മുഴുവൻ വാടകയും നിർബന്ധമായും കൊടുക്കണമെന്ന് തന്നെ അവർ പറയുന്നു.’

‘നഴ്സുമാർക്ക് പിപിഇ കിറ്റ് വാങ്ങിച്ച് കൊടുക്കേണ്ടത് രോഗികളാണെന്ന് ബോധ്യമുണ്ട്. 2 നഴ്സുമാർ ആണുള്ളത്. ദിവസവും രണ്ട് പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. ഈ സിസ്റ്റർ 10 പേരെയെങ്കിലും ദിവസവും പരിചരിക്കുന്നുണ്ട്. പത്ത് പേരും പി പി ഇ കിറ്റ് വാങ്ങിച്ച് കൊടുക്കണം. 20 കിറ്റ് ഒരു ദിവസത്തേക്ക് 2 നഴ്സുമാർക്ക് വാങ്ങിച്ച് കൊടുത്താലും ഒരു ദിവസം ചെലവാകുന്നത് 2 കിറ്റ് മാത്രം. ക്യാൻ്റീനിൽ ഉള്ളവർക്ക് കൊടുക്കുന്നുണ്ടാകാം. ഇക്കാര്യത്തിലും കൊവിഡിൻ്റെ പേരിൽ ഭൂലോകവെട്ടിപ്പ് നടക്കുകയാണ്. ഏറ്റവും വലിയ പ്രശ്നം 30,000 രൂപ ഒരു ദിവസത്തെ വാടക തന്നെ കൊടുക്കുക എന്ന് പറഞ്ഞാൽ സാധ്യമായ കാര്യമല്ല. എൻ്റെ കുടുംബം വിറ്റാൽ പോലും ബിൽ അടയ്ക്കാൻ കഴിയില്ല’- എബ്രഹാം കോശി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button