CricketLatest NewsNewsSports

ഇന്ത്യൻ ടീമിനെ പ്രശംസിച്ച്‌ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍

വെല്ലിങ്ടണ്‍: പരിക്കു നിമിത്തം പല പ്രധാന കളിക്കാർ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയം ഗംഭീരമായെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടു.

Read Also: ഒരു കോടി പിരിച്ചതായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം: ആരോപണം തെളിയിക്കാന്‍ വെല്ലുവിളി

ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരെ കളിക്കുകയെന്നത് വെല്ലുവിളി വര്‍ധിപ്പിക്കുന്നതാണെന്നും ഓസ്‌ട്രേലിയക്കെതിരേ എപ്പോള്‍ കളിച്ചാലും വിജയം നേടുക എന്നത് ഏറെ കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം മുൻനിർത്തി ഇന്ത്യയുടെ ജയത്തെ പ്രശംസിക്കുകയാണ് വില്യംസണ്‍.

“ഓസ്ട്രേലിയയില്‍ ഇന്ത്യ നേരിട്ട വെല്ലുവിളിയും, ടീം അതിനെ നേരിട്ട വിധവും നോക്കൂ. അവരുടെ ബൗളിങ് യൂണിറ്റിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നത് ഏഴോ എട്ടോ ടെസ്റ്റുകളുടെ മാത്രം പരിചയസമ്പത്തായിരുന്നു. ഇന്ത്യയെ ഈ വിജയം ത്രില്ലടിപ്പിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.”: – വില്യംസണ്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button