ചെന്നൈ: എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരവും വ്യത്യസ്തവുമായ രീതിയില്‍ വിവാഹം നടത്താനാണ് എല്ലാവർക്കും താൽപ്പര്യവും. അങ്ങനെ വ്യത്യസ്ത രീതിയില്‍ നടന്ന ഒരു വിവാഹ വാര്‍ത്തയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്.
Read Also: പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
തമിഴ്‌നാട് സ്വദേശികളായ ചിന്നദുരെയുടെയും ശ്വേതയുടെയും വിവാഹമാണ്ത്. ഈ വിവാഹം ഇത്രയും പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ടെന്നോ; കടലിനടിയില്‍ വെച്ചായിരുന്നു ചിന്നദുരൈ-ശ്വേത മാഗല്യം. ചെന്നൈയിലെ നീലന്‍കാരായി തീരത്ത് വെള്ളത്തിനടിയില്‍ 60 അടി താഴ്ച്ചയിലായിരുന്നു ഇവരുടെ വിവാഹം.
Read Also: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ യുവതിപ്രവേശനം ഉറപ്പ്,
ഫെബ്രുവരി 1 തിങ്കളാഴ്ച്ച രാവിലെ 7.30 നാണ് കടലിനെ സാക്ഷിയാക്കി ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറും സ്‌കൂബാ ഡൈവറുമാണ് ചിന്നദുരൈ. വിവാഹ വസ്ത്രത്തിന് പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചാണ് ഇരുവരും കടലിനടിയിലേക്ക് പോയത്. വിവാഹം വെള്ളത്തിനടിയില്‍ വെച്ച് വേണമെന്നുള്ളത് ചിന്നദുരൈയുടെ സ്വപ്നമായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ ആദ്യം ശ്വേതയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ശ്വേതയുടെ താത്പര്യ പ്രകാരം ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു.
Read Also: ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ഇവ കഴിക്കാം
പിന്നീട് ശ്വേത സ്‌കൂബ ഡൈവിംഗ് പഠിച്ചു. ചിന്നദുരൈ അംഗീകൃത സ്‌കൂബ ഡൈവറാണെങ്കിലും ശ്വേത വിവാഹത്തിന് വേണ്ടി മാത്രം ഒരു മാസത്തെ പരിശീലനം നേടുകയായിരുന്നു. 45 മിനിട്ട് നേരം വെള്ളത്തിനടിയില്‍ ചെലവഴിച്ച ശേഷമായിരുന്നു വിവാഹ ചടങ്ങുകള്‍.
Read Also: കെട്ടിടത്തിൽ നിന്നുവീണ് പ്രവാസി മലയാളി മരിച്ചു
കടലിനടിയില്‍ വെച്ച് പൂച്ചെണ്ട് നല്‍കിയ ശേഷം ചിന്നദുരൈ ശ്വേതയുടെ കഴുത്തില്‍ താലി കെട്ടി. തൻറ്റെ ജീവിതത്തിൻറ്റെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു വിവാഹ അനുഭവമായിരുന്നെന്ന് ശ്വേത പറഞ്ഞു. കടല്‍ ജീവികള്‍ക്കിടയില്‍ വെള്ളത്തിനടിയില്‍ വിവാഹം കഴിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് ചിന്നദുരൈയും വ്യക്തമാക്കി. താലി കെട്ടിന് ശേഷം കരയിലെത്തിയാണ് മറ്റ് വിവാഹ ചടങ്ങുകള്‍ ഇരുവരും പൂര്‍ത്തിയാക്കിയത്. തീരദേശ പോലീസില്‍ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു വിവാഹം.
Post Your Comments