കുടുംബ പ്രേക്ഷകരുടെ പ്രിയനടൻ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പങ്കെടുത്ത തിരുവനന്തപുരത്തെ നടന്ന ചടങ്ങിലാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിൽ പങ്കെടുത്തു. പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്റെ കൈയ്യില്‍ നിന്ന്അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
read also:ഒരു കോടി പിരിച്ചതായി തെളിയിച്ചാല്‍ ഒരു കോടി രൂപ ഇനാം: ആരോപണം തെളിയിക്കാന്‍ വെല്ലുവിളി
അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപിയിൽ നടത്തുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും നദ്ദ പങ്കെടുക്കും.
Post Your Comments