
കൊല്ലം : കൊട്ടാരക്കരയില്‍ മത്സരിയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണമായി തളളിക്കളഞ്ഞ് പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ്‌കുമാര്‍. സിപിഎം നേതാവ് കെ.എന്‍ ബാലഗോപാലിന് പത്തനാപുരം നല്‍കി കൊട്ടാരക്കരയിലേക്ക് ഗണേഷ് മാറുമെന്ന തരത്തില്‍ ഇടത് മുന്നണി നേതാക്കള്‍ക്കിടയില്‍ പോലും പ്രചാരണം ഉണ്ടായിരുന്നു.
ആരെയും കളളക്കേസില്‍ കുടുക്കിയിട്ടില്ലെന്നും തന്നെ ചുറ്റിപ്പറ്റി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഗണേഷ്‌കുമാര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. നടി ആക്രമണ കേസില്‍ പിഎ പ്രദീപിന്റെ അറസ്റ്റും സിപിഐ പ്രാദേശിക നേതൃത്വത്തിന്റെ വിമര്‍ശനങ്ങളുമടക്കം സമീപ കാലത്തുണ്ടായ വിവാദങ്ങളെ ഭയമില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാര്‍. പത്തനാപുരത്ത് തുടര്‍ച്ചയായ അഞ്ചാം വിജയം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഗണേഷ് കുമാര്‍.
Post Your Comments