Latest NewsIndiaNews

വ്യോമസേനയ്ക്ക് കരുത്തേകാൻ പോർവിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാർ

ബെംഗളൂരു : വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാർ. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ വകുപ്പ് ഡിജി വി എൽ കാന്ത റാവുവും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ മാധവനുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് കരാർ ഒപ്പു വെച്ചത്.

വളരെ ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ ലഘു യുദ്ധവിമാനമാണ് തേജസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന സുരക്ഷാ കാബിനറ്റ് സമിതിയാണ് കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button