KeralaLatest NewsNews

ബിജെപി മത്സരിക്കുന്നത് കേരളം ഭരിക്കാൻ; പിണറായി സർക്കാരിനെ ജനം വലിച്ച് താഴെയിടുമെന്ന് അബ്ദുള്ളക്കുട്ടി

കൊച്ചി : ബിജെപി കേരളത്തിൽ മത്സരിക്കുന്നത് ഭരണം പിടിക്കാൻ തന്നെയാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡൻറ് എ.പി.അബ്ദുള്ളക്കുട്ടി. ത്രിപുര മോഡൽ കേരളത്തിൽ ആവർത്തിക്കുമെന്നും പിണറായി സർക്കാരിനെ ജനങ്ങൾ തന്നെ വലിച്ച് താഴെയിടുമെന്നും അദ്ദേഹം പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറയുന്നത്.

സംസ്ഥാനത്ത് 32 സീറ്റിൽ ബിജെപി നിർണായക ശക്തിയാകുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റും വോട്ടുവിഹിതവും കൂടി. ത്രിപുരയിലും ബിജെപിക്കു കേരളത്തിലെപോലെ വോട്ട് ഷെയറോ സംഘടനാ ശക്തിയോ നേതൃത്വപരിചയമോ ഇല്ലായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിച്ചു.മുസ്ലീം ലീഗിനെതിരെ കടുത്ത ജനവികാരമുണ്ട്. കടുത്ത ഇസ്‌ലാമിക വികാരം ഇളക്കിവിട്ടും തീവ്ര ജമാഅത്തെ ഗ്രൂപ്പിനെ നിലനിർത്തിയുമാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗ് കോൺഗ്രസിനെ കുളിപ്പിച്ചു കിടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിൽ സിപിഎമ്മിനു വലിയ തോതിൽ വോട്ട്, സീറ്റ് ഷെയർ പോകും. അവരുടെ കാലിനടിയിലെ മണ്ണ് ഒഴുകിപോകുന്നു. അതിൽനിന്ന് അവർ പലപ്പോഴും രക്ഷപ്പെട്ടത് മുസ്‌ലിം പ്രീണനം നടത്തിയാണ്. കേന്ദ്രം നൽകുന്ന മൈനോറിറ്റി ഫണ്ട് 81 ശതമാനവും മുസ്ലീങ്ങൾക്ക് നൽകി ക്രൈസ്തവരടക്കമുള്ളവരെ ഒഴിവാക്കുന്നു. അങ്ങനെയാണ് വോട്ട് നിലനിർത്തിയത്. എന്നാൽ വിജയരാഘവന്റെ പ്രസ്താവനയിലൂടെ ഇത്തവണ മുസ്‌ലിം പിന്തുണ കുറയുമോ എന്നു പിണറായിക്കു പേടിയുണ്ട്. ന്യൂനപക്ഷ പ്രീണനമെന്ന നിലയിലാണ് സിപിഎം വിജയരാഘവന്റെ പ്രസ്താവന തിരുത്തിയത്. മുസ്‌ലിം വിഭാഗത്തിൽ പഴയ വർഗീയ കാർഡിറക്കിയിട്ടു കാര്യമില്ല. വിദ്യാഭ്യാസമുള്ളവർ മാറി ചിന്തിക്കും. പഴയ എസ്എഫ്ഐക്കാരൻ എന്ന നിലയിൽ വിജയരാഘവൻ വികാരപരമായി സത്യം വിളിച്ചു പറഞ്ഞു. സത്യത്തിൽ തിരുത്തേണ്ട കാര്യമില്ല. മനസിലുള്ള കാര്യമാണ് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button