Latest NewsKeralaNews

സി.പി.എമ്മില്‍ രണ്ട് ടേം നിബന്ധന കര്‍ശനമായാൽ 22 പേർക്ക് മത്സരരം​ഗം നഷ്ടമാകും

രണ്ട് ടേം നിബന്ധന സി.പി.എമ്മിൽ കർശനമായി പാലിക്കപ്പെട്ടാൽ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്ത് നിന്ന് മാറേണ്ടി വരും

 

കോഴിക്കോട്: രണ്ട് ടേം നിബന്ധന സി.പി.എമ്മിൽ കർശനമായി പാലിക്കപ്പെട്ടാൽ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എം.എൽ.എമാരും വീണ്ടും മത്സരരംഗത്ത് നിന്ന് മാറേണ്ടി വരും. പിണറായി മന്ത്രിസഭയിലുള്ള 11 സി.പി.എം മന്ത്രിമാരിൽ അഞ്ച് പേരും രണ്ടോ അതിൽ കൂടുതലോ തവണ മത്സരിച്ചവരാണ്.അതിൽ മന്ത്രിമാരായ തോമസ് ഐസക്, എ.കെ. ബാലൻ തുടങ്ങിയവർ നാല് തവണയും ജി. സുധാകരൻ, സി. രവീന്ദ്രനാഥ് എന്നിവർ മൂന്നും ടേമും തുടർച്ചയായി ജയിച്ചവരുമാണ്. രണ്ട് തവണ തോമസ് ഐസക് ആലപ്പുഴയിലും അതിന് മുമ്പ് രണ്ട് തവണ മാരാരിക്കുളത്ത് നിന്നും ജയിച്ചിരുന്നു.

Also read : ആനന്ദവല്ലിക്ക് നേരെ ജാതിയ അധിക്ഷേപം; മാടമ്പിത്തരം കൈയില്‍ വച്ചാല്‍ മതി അത് പത്തനാപുരത്ത് വേണ്ടെന്ന് ഗണേഷ് കുമാർ

എ.കെ. ബാലൻ ആദ്യ രണ്ട് ടേം കുഴൽമന്ദത്ത് നിന്നും കഴിഞ്ഞ രണ്ട് തവണയായി തരൂരിലുമാണ് ജയിച്ചത്. ഇ.പി. ജയരാജൻ മട്ടന്നൂരിൽ രണ്ട് ടേമായി. പാർട്ടി സമ്മേളനത്തിലേക്ക് കടക്കുന്നതിനാൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പിയെ കൊണ്ടുവരാൻ പാർട്ടി ആലോചിച്ചാൽ ഇത്തവണ അദ്ദേഹം മത്സരിക്കില്ല. അങ്ങനെയാണെങ്കിൽ മന്ത്രി കെ.കെ. ശൈലജ മട്ടന്നൂരിലേക്ക് മാറിയേക്കും. രണ്ട് തവണ മന്ത്രി സി. രവീന്ദ്രനാഥ് പുതുക്കാട് നിന്നും അതിന് മുമ്പത്തെ ടേം കൊടകര നിന്നും ജയിച്ച് തുടർച്ചയായി മൂന്നു ടേമായി.

Also read : രാജ്യദ്രോഹ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തരൂരും രാജ്ദീപും സുപ്രീംകോടതിയിൽ

എം.എൽ.എമാരിൽ രാജു ഏബ്രഹാം തുടർച്ചയായി നാല് ടേം റാന്നിയിൽ നിന്ന് വിജയിച്ചു. എ. പ്രദീപ്കുമാർ(കോഴിക്കോട് നോർത്ത്), കെ.വി. അബ്ദുൾഖാദർ(ഗുരുവായൂർ), ബി.ഡി. ദേവസ്സി(ചാലക്കുടി), അയിഷ പോറ്റി(കൊട്ടാരക്കര), എസ്. രാജേന്ദ്രൻ(ദേവികുളം), എസ്. ശർമ്മ(വൈപ്പിൻ) എന്നിവർ മൂന്നു ടേം പൂർത്തിയാക്കിയിരുന്നു. മുൻമന്ത്രി കൂടിയായ എസ്. ശർമ്മ ഒരു ടേം വടക്കേക്കരയിലും രണ്ട് ടേം വൈപ്പിനിലും പ്രതിനിധീകരിച്ചു.

Also read : ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്കെത്താം

കെ. കുഞ്ഞിരാമൻ(ഉദുമ), ജയിംസ് മാത്യു(തളിപ്പറമ്പ്), ടി.വി. രാജേഷ്(കല്യാശ്ശേരി), സി. കൃഷ്ണൻ(പയ്യന്നൂർ), പുരുഷൻ കടലുണ്ടി(ബാലുശ്ശേരി), കെ. ദാസൻ(കൊയിലാണ്ടി), പി. ശ്രീരാമകൃഷ്ണൻ(പൊന്നാനി), സുരേഷ് കുറുപ്പ്(ഏറ്റുമാനൂർ), ആർ. രാജേഷ്(മാവേലിക്കര), ബി. സത്യൻ(ആറ്റിങ്ങൽ) എന്നിവർ രണ്ട് ടേം തുടർച്ചയായി പൂർത്തിയാക്കിയിരുന്നു. മന്ത്രി എ.സി. മൊയ്തീൻ രണ്ട് ടേം പൂർത്തിയാക്കിയെങ്കിലും തുടർച്ചയായിട്ടില്ല. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിയമസഭയിൽ സിപിഎമ്മിന് 58 എംഎൽഎമാരും അഞ്ച് സ്വതന്ത്രരുമാണുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button