വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡൻറ്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പീസ് പ്രൈസിന് വീണ്ടും ശുപാർശ ചെയ്തു. യൂറോപ്യന്‍ പാര്‍ലമെൻറ്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ട്രംപിൻറ്റെ പേര് നിര്‍ദേശിച്ചത്.
Read Also: വമ്പന്‍ സ്രാവുകളെ എതിരിടാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി അങ്കത്തട്ടിലേയ്ക്ക് ജേക്കബ് തോമസ്
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡൻറ്റ്, മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ഒപ്പുവച്ചു, സ്ഥിരതയും സമാധാനവും കൈവരിക്കുവാന്‍ കഴിഞ്ഞ പ്രസിഡൻറ്റ്; ഇക്കാരണങ്ങളാലാണ് ട്രംപിനെ സമാധാന നോബല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദേശം ചെയ്യുന്നതെന്ന് ജാക്ക് അറിയിച്ചു.
Read Also: ദേശീയ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കിയ പിണറായി സർക്കാരിന് തിരിച്ചടി
അബ്രഹാം റിക്കാര്‍ഡറുകള്‍ പരിശോധിച്ചു ഇസ്രയേല്‍ – യുനൈറ്റഡ് അറബ് എമിറൈറ്റ്സ് – അമേരിക്കാ സംയുക്ത പ്രസ്താവന ഉറപ്പുവരുത്തിയാണ് ജാക്ക് ട്രംപിനെ നാമനിര്‍ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷം നോര്‍വിജിയന്‍ പാര്‍ലിമെൻറ്റ് മെംബര്‍ ക്രിസ്ത്യന്‍ ടൈബ്രിംഗ് നോബല്‍ സമാധാനപുരസ്കാരത്തിനു ട്രംപിനെ നാമനിര്‍ദേശം ചെയ്തിരുന്നു.
Read Also: കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
നോബല്‍ പുരസ്കാരത്തിൻറ്റെ സ്ഥാപകന്‍ ആല്‍ഫ്രഡ് നൊേബല്‍ തൻറ്റെ മരണപത്രത്തിൽ ആര്‍ക്ക്, ഏതു സാഹചര്യത്തിലാണ് സമാധാനത്തിനുള്ള നൊേബല്‍ പ്രൈസ് നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ട്രംപില്‍ പ്രകടമാണ് എന്നതാണ് നോബല്‍ പ്രൈസിന് നാമനിര്‍ദേശ ചെയ്യുന്നതിനു തങ്ങളെ പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.
Post Your Comments