തിരുവല്ല: തിരുവല്ലക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ. എം.സി റോഡിൽ മഴുവങ്ങാട് ചിറയിൽ ആരംഭിച്ച് എം.സി റോഡിലെതന്നെ രാമഞ്ചിറയിൽ അവസാനിക്കുന്ന 2.3 കി.മീ. ദൂരമുള്ള ബൈപാസ് നിർമാണം 10ന് പൂർത്തിയാകും.
രാമൻചിറയിലെ മേൽപ്പാലത്തിന്റെയും സമീപന പാതയുടെയും പണികൾ പൂർത്തിയാകുന്നതോടെ എംസി റോഡിൽ മഴുവങ്ങാട് മുതൽ രാമൻചിറ വരെ വാഹനയാത്ര സാധ്യമാകും.
നിലവിൽ മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെയാണ് പൂർത്തിയായിട്ടുള്ളത്.മല്ലപ്പള്ളി റോഡു മുതൽ രാമൻചിറ വരെയുള്ള ഭാഗമാണ് അടുത്തയാഴ്ച പൂർത്തിയാകുന്നത്. മല്ലപ്പള്ളി റോഡിൽ നിന്ന് 50 മീറ്ററും രാമൻചിറ റോഡിൽ നിന്ന് 270 മീറ്ററുമാണ് സമീപന പാതയുള്ളത്. അടുത്ത ദിവസം അവസാന ഘട്ടം ടാറിങ്ങായ ബിസിയും പൂർത്തിയാകുന്നതോടെ ഇതുവഴി വാഹനങ്ങൾക്കു പോകാൻ കഴിയും.
Post Your Comments