Latest NewsArticleNewsWomenLife StyleWriters' Corner

അച്ഛനാണെന്റെ ഹീറോ : തന്നെ സല്യൂട്ട് ചെയ്ത അച്ഛനെ കുറിച്ച് പോലീസായ മകൾ

എല്ലായ്‌പ്പോഴും എന്റെ ഹീറോയായിരുന്നു സബ് ഇൻസ്‌പെക്ടറായ ഡാഡി. രാവിലെ ഞാനെഴുന്നേൽക്കുമ്പോൾ അദ്ദേഹം ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്നതാണ് കാണുന്നത്. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കണ്ടിട്ടുണ്ട്. അതിന്റെ അർഥമെന്താണെന്ന് ആദ്യമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ രാവിലെ ഞാനും അദ്ദേഹത്തെ സല്യൂട്ട് ചെയ്യാൻ തുടങ്ങി.

 

മകൾ തന്നോളം വളരുന്നത് ഏതൊരച്ഛനും സന്തോഷം നൽകുന്നതാണ്. കുറച്ച് നാളുകൾക്ക് മുൻപ് ഡി.എസ്.പി. ആയ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്‌പെക്ടറായ അച്ഛന്റെ ചിത്രം വൈറലായത് ഓർക്കുന്നില്ലേ ? സിനിമയെ വെല്ലുന്ന ആ നിമിഷം ക്യാമറകളിൽ പതിഞ്ഞത് ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ വൈ.ശ്യം സുന്ദറാണ് മകളും ഗുണ്ടൂർ ഡി.എസ്.പിയുമായ ജെസി പ്രശാന്തിയെ സല്യൂട്ട് ചെയ്തത്. ആന്ധ്രാപ്രദേശ് പോലീസിന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച ആ ചിത്രം വൈകാതെ വൈറലാവുകയും ചെയ്തിരുന്നു. നാളുകൾക്ക് ശേഷം എക്കാലത്തെയും തന്റെ അഭിമാനമായ അച്ഛന്റെ പാത തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് ജെസി.

തിരുപ്പതിയിൽ നടന്ന പോലീസ് മീറ്റിൽ പങ്കെടുക്കുന്ന ജെസിയുടെയും ശ്യാംസുന്ദറിന്റെയും ചിത്രമായിരുന്നു അന്ന് വൈറലായത്. യോഗസജ്ജീകരണങ്ങൾ വിലയിരുത്തവെയാണ് അപ്രതീക്ഷിതമായി കടന്നുവന്ന ശ്യാംസുന്ദർ ജെസിയെ സല്യൂട്ട് ചെയ്തത്. അച്ഛൻ തന്നെ സല്യൂട്ട് ചെയ്യുന്നത് അത്ര സുഖകരമായി തോന്നിയിരുന്നില്ലെന്നും, അച്ഛനായതുകൊണ്ട് സല്യൂട്ട് ചെയ്യരുതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അത്ചെ കേട്ടില്ലെന്നും ജെസി പറഞ്ഞിരുന്നു. തന്റെ പ്രചോദനമായ അച്ഛനെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ജെസി കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

കുറിപ്പിങ്ങനെ ……

”എല്ലായ്‌പ്പോഴും എന്റെ ഹീറോയായിരുന്നു സബ് ഇൻസ്‌പെക്ടറായ ഡാഡി. രാവിലെ ഞാനെഴുന്നേൽക്കുമ്പോൾ അദ്ദേഹം ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുന്നതാണ് കാണുന്നത്. എല്ലാവരും അദ്ദേഹത്തെ സല്യൂട്ട് ചെയ്യുന്നതും കണ്ടിട്ടുണ്ട്. അതിന്റെ അർഥമെന്താണെന്ന് ആദ്യമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല, പക്ഷേ രാവിലെ ഞാനും അദ്ദേഹത്തെ സല്യൂട്ട് ചെയ്യാൻ തുടങ്ങി.”

മുതിർന്നപ്പോഴാണ്  ദിവസവും അദ്ദേഹം കൈകാര്യം ചെയ്യുന്ന അപകടസാധ്യതയെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും തിരിച്ചറിയാനായത്. തന്റെ ടീമിന് എല്ലായ്‌പ്പോഴും പ്രാമുഖ്യം നൽകിയിരുന്ന, താൻ പോകും മുമ്പ് വീട്ടിൽ എല്ലാവരും സുരക്ഷിതമായി എത്തിയെന്ന് ഉറപ്പുവരുത്തുന്ന സീനിയർ ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛൻ. ഉറക്കമിളച്ചും ഭക്ഷണമില്ലാതെയും അദ്ദേഹം ജോലിക്കുചയ്തു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അല്ലെങ്കിൽ നെറ്റ് വർക്ക് ലഭ്യമല്ലാത്ത കാട്ടിൽ ഒക്കെയാവും ചിലപ്പോൾ ജോലി. ഒരിക്കൽപ്പോലും അതെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നില്ല. തന്റെ യൂണിഫോം ആദരിക്കപ്പെടേണ്ടതാണെന്ന് ഉറച്ചുവിശ്വസിച്ച് മുന്നോട്ടുപോയി.

വർഷങ്ങൾ പോകവേ അദ്ദേഹത്തിന്റെ ചാലകശക്തി എന്റെതുമായി. കരിയർ തിരഞ്ഞെടുക്കാനുള്ള അവസരം വന്നപ്പോൾ സിവിൽ സർവീസ് നേടാനുള്ള തയ്യാറെടുപ്പിലായി. അച്ഛനെപ്പോലെ മറ്റുള്ളവരും ശരിയായി പ്രവർത്തിക്കണമെന്ന് ഞാൻ കരുതിയിരുന്നു. കഠിനമായി പഠിച്ച് 2018ലെ പരീക്ഷ എഴുതുകയും സെലക്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഡി എസ് പി ആയിട്ടാണ് ഞാൻ ജോലിയിൽ പ്രവേശിച്ചത്. എന്റെ അച്ഛൻ കരയുന്നത് ഒരിക്കലും കണ്ടിട്ടില്ല അന്നത്തെ ദിവസമൊഴികെ. ഞാനേറെ ആ​ഗ്രഹിച്ച യൂണിഫോം ധരിച്ചു നിൽക്കാനായത് ഓർത്ത് എന്റെയും അച്ഛന്റെയും കണ്ണുനിറഞ്ഞു. എല്ലാ സഹപ്രവർത്തകരും അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കുന്നുണ്ടായിരുന്നു. ആ കോളുകൾക്കിടെ അച്ഛന്റെ മുഖത്ത് തെളിഞ്ഞ പുഞ്ചിരി വാക്കുകൾക്കതീതമായിരുന്നു.

വൈകാതെ ഞങ്ങൾക്ക് ഒന്നിച്ച് ഡ്യൂട്ടി ലഭിക്കുകയും ഓഫീസർ സ്ഥാനം ഞാൻ വഹിക്കുകയും ചെയ്തു. അച്ഛൻ സ്ഥലത്തെത്തുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടായിരുന്നു. ഡ്യൂട്ടിക്കിടയിൽ വച്ച് അദ്ദേഹം എന്നെ സല്യൂട്ട് ചെയ്തു. അപ്പോഴേക്കും ഞാൻ പോലീസ് ഓഫീസറായി ഒരുവർഷം പിന്നിട്ടിരുന്നെങ്കിലും യഥാർഥത്തിൽ ഞാൻ പോലീസാണെന്ന് വിശ്വസിച്ച ദിനമായിരുന്നു അത്.

പോലീസ് സേനയുടെ ഭാഗമായിട്ട് ഇപ്പോൾ രണ്ടുവർഷം പിന്നിട്ടിരിക്കുന്നു. മുമ്പ് അച്ഛനായിരുന്നെങ്കിൽ ഇന്ന് ഞാനാണ് വീട് വിട്ടു നിൽക്കുന്നത്. കാര്യങ്ങളൊന്നും മുൻകൂട്ടി ആസൂത്രണം ചെയ്യാൻ എനിക്ക് കഴിയില്ല, കാരണം തൊട്ടടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയില്ലല്ലോ. ഉറക്കം ലഭിക്കുന്നത് തന്നെ കഷ്ടിച്ചാണ്. അടുത്ത ദിവസവും രക്തക്കളത്തിലേക്കും മൃതദേഹങ്ങൾക്ക് സാക്ഷ്യംവഹിക്കാനുമാണ് പോകേണ്ടത്. എല്ലാ ദിവസവും ജോലിക്ക് പോകാനും രാജ്യത്തെ സേവിക്കാനും നല്ലൊരു പോലീസ് ഉദ്യോഗസ്ഥയാവാനും ഈ യൂണിഫോം കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button