CricketLatest NewsIndiaNewsSports

അജിങ്ക്യാ രഹാനയെ പ്രശംസിച്ച് മുന്‍ പാക് നായകന്‍ റമീസ് രാജ

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ വിജയ ചരിത്രം തുടരുകയാണ്. അതേസമയം മുന്‍ പാക് നായകന്‍ റമീസ് രാജ ഇന്ത്യന്‍ ടെസ്റ്റ് പരമ്പര വിജയത്തിന്റ്റെ കാരണക്കാരായ താരങ്ങളെ പേരെടുത്ത് പ്രശംസിച്ചുകൊണ്ട്രം ഗത്തെത്തിയിരിക്കുകയാണ്. അതിൽ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച താരമായ രഹാനയെയാണ് റമീസ് രാജ അഭിനന്ദന പ്രവാഹം കൊണ്ട് മൂടുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റാണ് മുന്‍ പാക് നായകന്‍ എടുത്തു പറഞ്ഞത്.

Read Also: കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ബജറ്റിലൂടെ ബോദ്ധ്യമായിരിക്കുകയാണ് : അമിത് ഷാ

കോഹ്‌ലിക്ക് പകരമായി ടീമിനെ നയിച്ച്‌ ചരിത്രവിജയം നേടിയ രഹാനയെ റമീസ് രാജ പരാമര്‍ശിച്ചതിങ്ങനെ; “കോഹ്‌ലിയുടെ അഭാവത്തിലും ഇന്ത്യന്‍ ടീമിൻറ്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായത് ഒരേയൊരു താരത്തിൻറ്റെ നിശ്ചയദാര്‍ഢ്യമാണ്‌. മെല്‍ബണിലെ വിജയവും ബ്രിസ്‌ബെയിനിലെ വിജയസമാന സമനിലയും 1988ന് ശേഷം ഓസീസിനെ ഗാബയില്‍ മുട്ടുകുത്തിച്ച വീര്യവും രഹാനെയുടെ നേതൃത്വത്തിൻറ്റെ ഗുണമാണ്”. ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ അനിഷേധ്യ സ്ഥാനം എന്താണെന്ന് കാണിക്കുന്നതാണ് ടീമിൻറ്റെ പകരക്കാരുടെ പോലും കരുത്തെന്ന് റമീസ് രാജ വിലയിരുത്തി.

Read Also: അതിതീവ്ര വൈറസ് ബാധിച്ചത് ഒമാനിലെ 6പേർക്ക്

രഹാനെയുടെ ശാന്തതയും രവിശാസ്ത്രിയുടെ നിശ്ചയദാര്‍ഢ്യവും ഇന്ത്യക്ക് കരുത്താണെന്നും റമീസ് രാജ ചൂണ്ടികാട്ടി. ഇതൊക്കെയാണെങ്കിലും ഇന്ത്യന്‍ യുവനിരയ്ക്ക് പോരാട്ട വീര്യം പകര്‍ന്ന താരം കോഹ്‌ലി തന്നെയാണെന്നും റമീസ് രാജ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button