KeralaNattuvarthaLatest NewsNews

പത്തനംതിട്ടയിൽ സാമൂഹികനീതിവകുപ്പ് ഓഫീസറുടെ തസ്തികയിൽ ആളില്ലാതായിട്ട് രണ്ടര വർഷം

നിലവിൽ ഓൾഡേജ് ഹോം സൂപ്രണ്ടാണ് ഈ ചുമതല വഹിക്കുന്നത്

പത്തനംതിട്ട : ജില്ലാ സാമൂഹികനീതിവകുപ്പ് ഓഫീസർ തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷം പിന്നിടുന്നു. നിലവിൽ ഓൾഡേജ് ഹോം സൂപ്രണ്ടാണ് ഈ ചുമതല വഹിക്കുന്നത്.

വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർമാർ, എച്ച്.ഐ.വി.ബാധിതർ, അഗതികൾ തുടങ്ങി സമൂഹത്തിൽ പിന്തുണ വേണ്ടവർക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ നടത്തേണ്ടത് ജില്ലാ സാമൂഹികനീതി ഓഫീസുകൾ വഴിയാണ്.

രണ്ട് വർഷം മുമ്പ് സാമൂഹികനീതി വകുപ്പിനെ വിഭജിച്ച് വനിതാ ശിശുവകുപ്പുകൂടി ഉണ്ടാക്കിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. മുൻപുണ്ടായിരുന്നവരിൽ ഏറെയും വനിതാ ശിശുവികസന ഓഫീസർമാരായി മാറി. ഇതോടെ സാമൂഹികനീതി ഓഫീസർ തസ്തികയിൽ ആളില്ലാതെയായി. മറ്റൊരു വകുപ്പിലും ഇത്രയും കാലം ജില്ലാതല മേധാവികളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button