അബുദാബി: യുഎഇയില്‍ 2,730 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ കൂടി മരണപ്പെടുകയും ചെയ്തു. എന്നാൽ അതേസമയം 4,452 പേരാണ് പുതിയതായി രോഗമുക്തി നേടിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,27,572 കൊറോണ വൈറസ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,06,339 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,81,410 പേരാണ് ഇതിനോടകം രോഗമുക്തരായത്. 859 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 24,070 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 2.57 കോടിയിലധികം കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.
Post Your Comments