സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്ര’യുടെ ഉദ്ഘാടന വേദിയിൽ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അവഹേളിക്കുന്ന രീതിയിലായിരുന്നു സുധാകരൻ്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ മൂന്ന് വർഷത്തോളം നിയന്ത്രിച്ചിരുന്നത് പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയാണെന്നായിരുന്നു കെ സുധാകരൻ പറഞ്ഞത്. ഇതോടെ, സുധാകരനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. കോൺഗ്രസിൻ്റെ മുഖമുദ്ര തന്നെ സ്ത്രീ വിരുദ്ധതയാണെന്നാണ് ഉയരുന്ന വിമർശനം. സർക്കാരിനെതിരെ വിമർശനമുന്നയിക്കാൻ സ്ത്രീവിരുദ്ധ പരാമശം നടത്തിയാലേ സാധിക്കുകയുള്ളു എന്നുണ്ടോയെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. വിവാദങ്ങൾക്ക് തീ കൊളുത്തിയതോടെ ഐശ്വര്യ കേരളയാത്രയുടെ തുടക്കം തന്നെ പാളിയോ എന്ന സംശയത്തിലാണ് നേതൃത്വം.
‘ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്‌ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോര്‍ഡിനേറ്ററാണ് സ്വപ്‌ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം. എന്താണ് ക്വാളിഫിക്കേഷന്‍? പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച് നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’- അന്നായിരുന്നു സുധാകരന്‍ പ്രസംഗത്തിൽ പറഞ്ഞത്.
Post Your Comments