കൊച്ചി: ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവില ഇടിഞ്ഞിരിക്കുന്നു. പവന് 400 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ബജറ്റിന് മുന്‍പ് പവന് 160 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപയായിരിക്കുകയാണ്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രാവിലെ കൂടിയിരിക്കുന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന 7.50 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി.
Post Your Comments