ന്യൂഡല്‍ഹി: പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റിന് തുടക്കമിട്ട് മോദി സർക്കാർ. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയത്. എന്നാൽ ബഡ്‌ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കും. ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. ബഡ്‌ജറ്റിന് മുന്നോടിയായുളള കേന്ദ്രമന്ത്രിസഭാ യോഗം ചേരുകയാണ്.
Read Also: കലണ്ടറും, ഡയറിയും കാണ്മാനില്ല; അഴിമതിയിൽ ആറാടി പിണറായി സർക്കാർ
രാവിലെ 11ന് ബഡ്‌ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കൊവിഡ് പശ്ചാത്തലത്തില്‍ മുമ്പൊരിക്കലുമുണ്ടാകാത്ത ബഡ്‌ജറ്റായിരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ ബഡ്‌ജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post Your Comments