Latest NewsIndiaNews

കേന്ദ്ര ബജറ്റ് ; ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി

ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകതയുണ്ട് ഈ ബജറ്റിന്

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റിലെത്തി. 11നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. 10.15ന് കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ചേരും. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതായിരിക്കും ബജറ്റെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

” എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനത്തിന്, എല്ലാവരുടെയും വിശ്വാസത്തില്‍” -എന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കെത്തിക്കുമെന്നും താക്കൂര്‍ പറഞ്ഞു.

ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ് ഇതെന്ന പ്രത്യേകതയുണ്ട് ഈ ബജറ്റിന്. കോവിഡ്19 മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതം സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇത്തവണത്തെ പൊതു ബജറ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button