കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കാനും ഭരണം പിടിച്ചെടുക്കാനും ലക്ഷ്യമിട്ട് ബി.ജെ.പി മെഗാരഥയാത്രകള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറിന് ആദ്യ രഥയാത്ര ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്യും. പരിവര്‍ത്തനയാത്ര എന്ന പേരിലാണ് രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്.
ഒരുമാസം നീണ്ടുനില്‍ക്കുന്ന രഥയാത്രകള്‍ സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 ഇടത്ത് ബി.ജെ.പി വിജയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 സീറ്റില്‍ 200 സീറ്റുകളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികളെയടക്കം മമത സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം സി.പി.എം കോണ്‍ഗ്രസ് സഖ്യം തള്ളിയിരുന്നു. കോണ്‍ഗ്രസ് -സിപിഎം സീറ്റ് ചര്‍ച്ചകള്‍ പരോഗമിക്കുയാണ്. 200ലേറെ സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്
Post Your Comments