ന്യൂഡൽഹി : തമിഴ്നാട്ടിൽ ബി.ജെ.പിയെ പൂർണ്ണമായും പരാജയപ്പെടുത്തുമെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവ്. അണ്ണാ ഡി.എം.കെയ്ക്കൊപ്പം ഏതു തരം സഖ്യമുണ്ടാക്കിയാലും ബി.ജെ.പി ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ തമിഴ്നാട്ടിൽ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യത്തെ ചൂണ്ടിക്കാണിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. വിരുതുനഗർ എം.പി കൂടിയായ മാണിക്യം ടാഗോറാണ് ബി.ജെ.പിയെ തോൽപ്പിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
അതേസമയം അണ്ണാ.എ.ഡി.എം.കെയുമായി ബി.ജെ.പിയുടെ സഹകരണം തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർണ്ണായക മാറ്റം വരുത്തുമെന്നും നദ്ദ പറഞ്ഞു.
Post Your Comments