![](/wp-content/uploads/2021/01/death-women.jpg)
തൃശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവതിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. അനിതയുടെ 12 ഉം 10 ഉം വയസുള്ള കുട്ടികളും ഇവർക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികൾ ഉറങ്ങുന്നതിനിടെയായിരുന്നു ഇവർ ജീവനൊടുക്കിയത്.
ഉറക്കം ഉണർന്ന് കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുകയുണ്ടായത്. സംഭവ സ്ഥലത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്കമാലിയിൽ താമസം ശരിയാകും വരെ ലോഡ്ജിൽ താമസിക്കുമെന്നാണ് ഇവർ റൂമെടുക്കുമ്പോൾ പറഞ്ഞിരുന്നത്. ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിച്ച് സജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിതിരിച്ചതാണെന്നാണ് നിഗമനം. രണ്ടു ദിവസം മുൻപാണ് ലോഡ്ജിൽ മുറിയെടുത്തത്. കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments