ന്യൂഡൽഹി: ഇന്ത്യ മഹാരാജ്യം ഉറ്റു നോക്കുന്ന കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒട്ടേറെ പ്രത്യേകതകൾ ഉള്ള ബജറ്റായിരിക്കും ഇത്തവണത്തേത് എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും രാജ്യത്തിൻെറ ഉയരുന്ന ചെലവുകൾക്കനുസൃതമായി വരുമാനം ഉയര്‍ത്തുന്നതിനുള്ള നടപടികൾ ബജറ്റിൽ സ്വീകരിച്ചേക്കും.
വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിലൂടെയാണ് മാനവരാശി കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയ്ക്കു മേൽ ഏൽപ്പിച്ച ആഘാദങ്ങൾ വേറയും. പ്രതിസന്ധികൾ പരിഹരിയ്ക്കാനും രാജ്യത്തിൻെറ വളര്‍ച്ച ഉറപ്പാക്കാനും കൃത്യമായ ആസൂത്രണവും മികച്ച നടപടികളും ഉണ്ടാകണം. അതിനാൽ തന്നെ 2021ലെ അതായത് ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഒട്ടേറെ പ്രാധാന്യങ്ങളർഹിക്കുന്നു. രാജ്യത്തിൻെറ വളര്‍ച്ച ഉറപ്പാക്കുന്ന ഘടനാപരമായ പരിഷ്കാരങ്ങൾക്ക് തന്നെയായിരിക്കും ബജറ്റിൽ മുൻ തൂക്കം നൽകുകയെന്ന് സാമ്പത്തിക സര്‍വേ തെളിയിക്കുന്നു.
Read Also: പ്രവാസി മലയാളി നിര്യാതനായി
കൊവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ മിനി ബജറ്റ് തന്നെയായിരുന്നുവെന്നും ഇവയുടെ തുടര്‍ച്ചയായിരിക്കും കേന്ദ്ര ബജറ്റ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചിരുന്നു . ഫെബ്രുവരി ഒന്നിന് അവതരിപ്പിയ്ക്കുന്ന ബജറ്റ് രാജ്യത്തിൻെറ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുമെന്നാണ് സര്‍ക്കാരിൻെറ അവകാശ വാദം. ജനങ്ങൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന മേഖലകളെ കൂടി ഇത്തവണത്തെ ബജറ്റിൽ പരിഗണിച്ചേക്കും.
Read Also: കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു
അടുത്ത നാലുവർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലെ ചെലവുകൾ മൊത്തം ആഭ്യന്തര ഉൽപാദനത്തിൻെറ 4 ശതമാനമായി ഉയർത്തിയേക്കും. ഇതിനായുള്ള വിഹിതവും ഉയരും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാ്തതലത്തിൽ ഈ രംഗത്ത് കൂടുതൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ പദ്ധതികൾക്ക് പണം കണ്ടത്തുന്നതിന് ഹെൽത്ത് ടാക്സ് ഉയര്‍ത്തിയേക്കും. നിലവിൽ വരുമാനത്തിൻറെ 1 ശതമാനമാണ് ഹെൽത്ത് ടാക്സ്. കോർപ്പറേറ്റ് നികുതിയിൽ നിന്നും അധിക വിഹിതം ഈടാക്കാനിടയുണ്ട്.
Read Also: മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
ധനകമ്മി ബജറ്റ് ലക്ഷ്യവും പിന്നിട്ട് കുതിയ്ക്കുന്നതായാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. വരവിനേക്കാൾ ചെലവ് ഉയരുന്നു. കടവും. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുൾപ്പെടെ പണം കണ്ടെത്തിയേ തീരൂ.
ഊർജ്ജം, ഖനനം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലെ സ്വകാര്യവൽക്കരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയ്ക്കുള്ള നടപടികളും വേഗത്തിലാക്കിയേക്കും. എൽഐസി ഓഹരി വിൽപ്പനയിലൂടെയുൾപ്പെടെ 4,000 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Read Also: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ആശംസയ്ക്ക് പകരം ‘ആദരാഞ്ജലി’
ആദായ നികുതി സ്ലാബുകളിലെ മാറ്റം നികുതി ദായകരുടെ ദിവസങ്ങളായുള്ള ആവശ്യമാണ്. ആദായ നികുതി നൽകേണ്ട വരുമാന പരിധി ഉയര്‍ത്തണമെന്നാണ് പുതിയ ആവശ്യം. എന്നാൽ കാര്യമായ പരിഷ്കരണങ്ങൾക്ക് ഇടയില്ലെന്നാണ് സാമ്പത്തിക സര്‍വേ നൽകുന്ന റിപ്പോർട്ട് . അതേസമയം വലിയ വോട്ടുബാങ്കുകളായ മദ്ധ്യവര്‍ഗ ഇടത്തരക്കാരെ നിരാശപ്പെടുത്താതെ സ്റ്റാൻഡേര്‍ഡ് ഡിഡക്ഷൻ ഇളവുകൾ ഉൾപ്പെടെ പ്രഖ്യാപിച്ചേക്കും.
Post Your Comments