കുമ്പള (കാസർകോട്): ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിെൻറയും തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ ശഹ്ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്.
നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റി. സഹോദരൻ: ശഹ്ലബ്.
Post Your Comments