യുപിയിലെ ഹത്രാസ് ദളിത് യുവതി പീഡനക്കേസുമായി ബന്ധപ്പെട്ട് യുപിയിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ഉത്തര്‍ പ്രദേശ് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം തേടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സിദ്ദിഖ് കാപ്പാന് ജാമ്യം അനുവദിച്ച് നൽകണമെന്ന ആവശ്യവുമായി ഇവർ സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖ് കാപ്പന്റെ മാതാവിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Also Read: കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിന്റെ കൂട്ടാളികൾ പിടിയിൽ
സിദ്ദിഖിൻ്റെ 90 വയസുള്ള മാതാവ് കദീജ കുട്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണ്. മകനെ കാണുക എന്ന മാതാവിന്റെ അവസാന ആഗ്രഹം സാധ്യമാക്കണമെന്നും സിദ്ദിഖിന് ഇടക്കാല ജാമ്യം നല്‍കണമെന്നും കെയുഡബ്ല്യുജെ സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിദ്ദിഖ് ജയിലാലാണെന്ന കാര്യം ഇതുവരെ മാതാവ് അറിഞ്ഞിട്ടില്ല.
മാതാവുമായി വീഡിയോ കോണ്‍ഫറന്‍സിന് സുപ്രീംകോടതി കഴിഞ്ഞാഴ്ച അനുമതി നല്‍കിയിരുന്നുവെങ്കിലും അതിനുപോലും സാധ്യമാകാത്ത അവസ്ഥയിലായിരുന്നു മാതാവ്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കാപ്പന്‍ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments