ജിദ്ദ: റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. എന്നാല്‍ നിലവിലുള്ള വിസ കാലാവധി തീര്‍ന്നാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് ഈ നിബന്ധന ബാധകമല്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്താത്തവരും നിലവില്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ചില വിദേശികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജവാസത്തിന്‍റെ ഈ വിശദീകരണം.
Post Your Comments