മസ്‌കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിനായി ഒരുങ്ങുന്നു. നാല്, ആറ്, ഒമ്പത് മാസ കാലയളവുകളിലേക്കാണ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് സഈദ് ബഊവിന്‍ ഉത്തരവില്‍ പറയുകയുണ്ടായി. വിദേശ തൊഴിലാളികളെ ജോലിക്ക് നിയമിക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തില്‍ മാത്രമാണ് ഇതിന് അനുമതി നല്‍കുക.
ഉയര്‍ന്ന തസ്തികകളിലേക്കുള്ള താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ക്ക് നാലുമാസത്തേക്ക് 336 റിയാലും ആറ് മാസത്തേക്ക് 502 റിയാലും ഒമ്പത് മാസത്തേക്ക് 752 റിയാലുമാണ് നൽകേണ്ടി വരുന്നത്. മിഡില്‍ തസ്തികയില്‍ നാല് മാസത്തേക്ക് 169 റിയാലും ആറ് മാസത്തേക്ക് 252 റിയാലും ഒമ്പത് മാസത്തേക്ക് 377 റിയാലും നല്‍കണം. ടെക്‌നിക്കല്‍, സ്‌പെഷ്യലൈസ്ഡ് തസ്തികകളില്‍ നാലുമാസത്തേക്ക് 101 റിയാലും ആറ് മാസത്തേക്ക് 151 റിയാലും ഒമ്പത് മാസത്തേക്ക് 226 റിയാലും നല്‍കണം. മൂന്ന് മാസത്തിന് ശേഷമായിരിക്കും ഈ ഉത്തരവ് പ്രാബല്യത്തില്‍ എത്തുന്നത്.
Post Your Comments