കോഴിക്കോട്: സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ മേയര്‍ ബീന ഫിലിപ്പിന്‍റെ ഭര്‍ത്താവ് അഡ്വ. വിക്ടര്‍ ആന്‍റണി നൂണ്‍ ഭീഷണിപ്പെടുത്തിയതായി ‘കടം കടക്കെണി പീഡിതര്‍’ സംഘടന സംസ്ഥാന സെക്രട്ടറി എം.പി. ഷാഹുല്‍ ഹമീദ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. തന്നെ എ.വി. ജോര്‍ജ് കൊല്ലുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും വിക്ടര്‍ ആന്‍റണി നൂണ്‍ ‘കടം കടക്കെണി പീഡിതര്‍’ സംഘടന അംഗമായ വെങ്കിടേഷിനെ ഫോണിലൂടെ അറിയിച്ചെന്നും ഷാഹുല്‍ ഹമീദ് ആരോപിച്ചു.
Read Also: മുഖ്യൻ ഇനി കറുത്ത കുതിരപ്പുറത്ത്: വെള്ള ക്രിസ്റ്റ ഒഴിവാക്കി കറുത്ത ക്രിസ്റ്റയില്‍ യാത്ര തുടർന്നു
എ.വി. ജോര്‍ജിന് ഡല്‍ഹിയിലും വിദേശത്തും സ്വാധീനമുണ്ടെന്നും അദ്ദേഹം ആരെ കൊന്നാലും ഒരു ചുക്കും വരാനില്ലെന്നും വിക്ടര്‍ ആന്‍റണി നൂണ്‍ പറഞ്ഞതായി ഷാഹുല്‍ ഹമീദ് ആക്ഷേപിച്ചു. ഗവര്‍ണര്‍ക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും നടപടിയില്ലെങ്കില്‍ മേയര്‍ ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ‘കടം കടക്കെണി പീഡിതര്‍’ സംഘടനയുടെ മുന്‍ സെക്രട്ടറി കൂടിയായ വിക്ടര്‍ ആന്‍റണി നൂണ്‍ പ്രതികരിച്ചു.
Post Your Comments