Latest NewsKeralaNews

“ഇനി കേരളം വാഴാന്‍ പോകുന്നത് യുഡിഎഫാണ്, ഇവിടെ ആരെയും കുറ്റിയടിച്ച്‌ ഇരുത്തിയിട്ടില്ല” : കുഞ്ഞാലിക്കുട്ടി

കാസർകോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്ത പോലെയാണ് എല്‍ഡിഎഫിന്റെ വിജയമെന്നും എന്നും ചക്ക വീഴില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. അടുത്ത അഞ്ച് വര്‍ഷം കേരളം വാഴാന്‍ പോകുന്നത് യുഡിഎഫാണ്. ഇവിടെ ആരെയും കുറ്റിയടിച്ച്‌ ഇരുത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പേടിപ്പിച്ച്‌ തങ്ങളെ ഇരുത്താമെന്ന് ധരിക്കേണ്ടെന്നും ആവനാഴിയില്‍ ഇനിയും അസ്ത്രങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം എൽ ഡി എഫിനെ പരിഹസിച്ചത്.

Read Also : അയോദ്ധ്യാപുരിയിൽ രാമക്ഷേത്രം പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറായി കഴിഞ്ഞെന്ന് നേപ്പാൾ പ്രധാനമന്ത്രി

അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് പാഴായിപ്പോയെന്ന് യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. വികസനം പ്രഖ്യാപിച്ചാല്‍ പോര. യഥാര്‍ത്ഥ്യമാക്കണം. ഈ സര്‍ക്കാര്‍ ജനങ്ങളോട് നീതി പുലര്‍ത്തിയില്ല. സര്‍ക്കാര്‍ നാല് വോട്ടിന് വേണ്ടി വര്‍ഗീയത പറയുകയാണ്. വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയമാണ് എല്‍ഡിഎഫിനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button