NattuvarthaLatest NewsNews

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തെങ്ങിൽ ഇടിച്ചു അപകടം; 5പേർക്ക് പരിക്ക്

വെള്ളനാട്; തകരാർ പരിഹരിച്ച ശേഷം ഓടിച്ചു നോക്കുന്നതിനിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തെങ്ങിൽ ഇടിച്ചു 5 ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റിരിക്കുന്നു. വാഹനം ഓടിച്ചിരുന്ന വെഹിക്കിൾ സൂപ്പർ വൈസർ എം.എസ്.മാത്യു, ചാർജ്മാൻ റഷീദ്, അസിസ്റ്റന്റ് ‍ഡിപ്പോ എൻജിനീയർ ശ്യാംകുമാർ, ഡ്രൈവർ ബി.ബിനു, മെക്കാനിക് ഷാജി എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

11ന് കുതിരകുളം ഭഗവതിപുരം റോഡിൽ മേലേകോണത്ത് ആണ് അപകടം. വെള്ളനാട് കെഎസ്ആർടിസി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് ഇടതുവശത്തെ കല്ലിലും തുടർന്ന് നിയന്ത്രണം വിട്ട് വലതു വശത്തെ ഓടയിൽ ഇറങ്ങി തെങ്ങിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഉണ്ടായത്. നട്ടെല്ലിന് പരുക്കേറ്റ മാത്യുവും തലയ്ക്ക് പരുക്കേറ്റ റഷീദും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button