Latest NewsKeralaNattuvarthaNews

ഗൃഹനാഥനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; 5 പേർ അറസ്റ്റിൽ

ഗൃഹനാഥന്റെ കാലുകൾ തല്ലിയൊടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരവിപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥന്റെ കാലുകൾ തല്ലിയൊടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട വടക്കേവിള സുരഭി നഗർ 191 അജിതാ ഭവനിൽ ശിവകുമാർ (46), അയത്തിൽ നഗർ പുളിന്താനത്ത് തെക്കതിൽ ബൈജു (48), ദർശന നഗർ 181 സബീന മൻസിലിൽ സനോജ് (37),പട്ടത്താനം ദർശന നഗർ 127 കാർത്തിക വീട്ടിൽ അരുൺ (40) പട്ടത്താനം ജനകീയ നഗർ 206 എ ഭാമ നിവാസിൽ സന്തോഷ് (48) എന്നിവരാണ് അറസ്റ്റിലായത്.

17നു രാത്രി 10.30ന് പാലത്തറ ബൈപാസ് റോഡിനടുത്ത് എൻഎസ് ആയുർവേദ ആശുപത്രിയ്ക്കു സമീപത്തുള്ള വീട്ടിൽ വെച്ചായിരുന്നു സംഭവം.

തനിച്ചു താമസിക്കുന്ന അനിൽകുമാറി(52)ന്റെ കാലുകളാണ് കമ്പി വടി ഉപയോഗിച്ചു സംഘം തല്ലിയൊടിച്ചത്. ബൈപാസ് റോഡിലും പരിസരത്തുമുള്ള നൂറോളം നിരീക്ഷണ ക്യാമറകളും, സൈബർ സെല്ലിന്റെ സഹായത്തോടെ സമീപത്തെ മൊബൈൽ ടവറുകളിൽ നിന്നുള്ള ഫോൺ കോളുകളും പരിശോധിച്ചതിനെ തുടർന്നാണു പ്രതികളെ പൊലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button