![](/wp-content/uploads/2021/01/untitled-14-1.jpg)
കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് എറണാകുളത്ത്. ഇതിനെ തുടർന്ന് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ്. ആര്‍.ടി.പി.സി. ആര്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍. ആകെ പരിശോധനയില്‍ 75 ശതമാനവും ആര്‍.ടി.പി.സി.ആര്‍ ആക്കാനാണ് തീരുമാനം.ആന്റിജന്‍ പരിശോധനയുടെ ഫലപ്രാപ്തി 50 മുതല്‍ 70 ശതമാനം വരെ ആണെന്നതിനാല്‍ കോവിഡ് സ്ഥിരീകരണത്തിന് ആര്‍.ടി.പി.സി ആര്‍ തന്നെ ഉപയോഗപ്പെടുത്തും.
ആന്റിജനു പകരം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഊന്നല്‍ നല്‍കണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും, ലബോറട്ടറികള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കും. ഇതിന് ചിലവ് കൂടുതലായതിനാല്‍ പൂള്‍ പരിശോധന പ്രോത്സാഹിപ്പിക്കും.അഞ്ചുപേരുടെ സാമ്ബിള്‍ പരിശോധന ഒരുമിച്ച് നടത്തുന്നതാണ് ‘പൂള്‍ ടെസ്റ്റ്’.
രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ്,മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരെ കൂടുതലായി വിന്യസിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സോണുകള്‍ അടയാളപ്പെടുത്തുകയും പൊതുജനങ്ങളുടെ അറിവിലേക്കായി ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. എസ് ഡി എം എയുടെ വെബ്‌സൈറ്റിലും നല്‍കും.ജില്ലയില്‍ ഒട്ടാകെ 8500 സി എഫ് എല്‍ ടി സി ബെഡുകള്‍ ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments