Latest NewsIndiaNewsInternational

പാകിസ്താനുമായും ചൈനയുമായും ബന്ധം സ്ഥാപിച്ചില്ലെങ്കിൽ ഇന്ത്യക്ക് ഇനിയും നഷ്ടങ്ങൾ ഉണ്ടാകുമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ : പാകിസ്താനും, ചൈനയുമായി അസ്വാരസ്യങ്ങൾ രാജ്യത്തിന് ആപത്താണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ശ്രീനഗറിൽ മാദ്ധ്യമങ്ങളോടായിരുന്നു മെഹബൂബയുടെ പ്രതികരണം. മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും നല്ലതല്ലെന്നും മെഹബൂബ ആരോപിച്ചു.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് 144 പ്രഖ്യാപിക്കാൻ അനുമതി നൽകി ഉത്തരവിറക്കി

ചൈനയെയും പാകിസ്താനെയും മാറ്റി നിർത്തിയാൽ, അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. പാകിസ്താനുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായതോടെ അതിർത്തിയിലെ ജനങ്ങൾ ദുരിതത്തിലായി. ചൈനയുമായുള്ള ബന്ധം വഷളായതോടെ 22 സൈനികരെയാണ് രാജ്യത്തിന് നഷ്ടമായത്. തെരഞ്ഞെടുപ്പ് വിജയിക്കുന്ന യന്ത്രമാണ് രാജ്യം ഭരിക്കുന്ന സർക്കാരെന്നും മെഹബൂബ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button