മലപ്പുറം : യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗ്ഗീയമായാണ് എ.വിജയരാഘവന്‍ കാണുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവന്‍ പറഞ്ഞ് തീര്‍ക്കുന്നത്. കിട്ടാത്ത മുന്തിരി പുളിയ്ക്കും. എ.വിജയരാഘവന്റെ പ്രസ്ഥാവനകളെല്ലാം ഇതിന്റെ ഭാഗമായി ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ യുഡിഎഫിനെതിരെ സിപിഎം വിമര്‍ശനം ഉന്നയിക്കുകയാണ്. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.എം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടു കൂടാന്‍ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെ.എം മാണി അഴിമതിക്കാരനല്ലെന്ന നിലപാടില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments