COVID 19Latest NewsNewsIndiaInternational

അമേരിക്കയേയും ബ്രിട്ടനേയും കടത്തിവെട്ടി ഇന്ത്യ; അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി

15 ദിവസത്തിനുള്ളില്‍ 30 ലക്ഷം പേർക്ക് വാക്സിൻ നൽകും

അടുത്ത 15 ദിവസത്തിനുള്ളില്‍ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 73 -ാം പതിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വികസിത രാജ്യങ്ങളാണ് അമേരിക്ക 18 ദിവസമാണ് ഇതിനായി എടുക്കുക, കൂടാതെ, ബ്രിട്ടന്‍ 36 ദിവസത്തിനുള്ളിലുമാണ് ഈ നേട്ടം കൈവരിക്കുന്നതെന്നും മോദി ഓര്‍മിപ്പിച്ചു. ബ്രിട്ടനെയും അമേരിക്കയെയും വരെ പിന്നിലാക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു എന്നത് അഭിമാനകരമായ വിഷയമാണ്.

Also Read: തിരുപ്പതി വെങ്കിടാചലപതിയുടെ 6 അടിയിലേറെ ഉയരമുള്ള അപൂര്‍വ വിഗ്രഹം തടിയില്‍ തീര്‍ത്ത് പത്തനംതിട്ടക്കാരനായ ശില്‍പി

എല്ലാ പൗരന്‍മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സ്വയം പര്യാപ്ത ഇന്ത്യ കൈവരിച്ചു. കൊവിഡ് വന്നതിനുശേഷം ജനങ്ങളുടെ കാഴ്ചപ്പാടിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് ഉപയോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്നു. ഇന്ന് ഇന്ത്യ വാക്‌സിനേഷന്റെയും മരുന്നുകളുടെയും രംഗത്ത് സ്വയം പര്യാപ്തത നേടിയിരിക്കുകയാണ്. വളർച്ചയുടെ പാതയിലാണ് നാമിപ്പോൾ. മോദി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. തുടക്കത്തിലെ ചെറിയ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അവര്‍ ഓസ്‌ട്രേലിയയില്‍ പരമ്പര നേടി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും ടീം വര്‍ക്കും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button