Latest NewsIndiaNews

തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്

ന്യൂഡല്‍ഹി: ബംഗാളിൽ മമത ബാനെർജിക്ക് കനത്ത തിരിച്ചടി . അഞ്ച്​ തൃണമൂല്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ ബിജെപിയിലേക്ക് . നേതാക്കൾ ആഭ്യന്തര മന്ത്രി അമിത്​ ഷായുമായി കൂടിക്കാഴ്ച നടത്തി.

Read Also : ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും ബി.ജെ.പിയുടെ ഉരുക്കുകോട്ടയായ നേമത്ത് ഒന്നും സംഭവിക്കില്ല : കെ. സുരേന്ദ്രന്‍

നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന റാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്​ അംഗങ്ങള്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി ചേരുമെന്നാണ്​ റിപ്പോര്‍ട്ട്​. ബി.ജെ.പി പതാക കൈമാറുന്നതിന്​ അമിത്​ ഷാ ക്ഷണിച്ചിരുന്നു. ചാര്‍ട്ടേഡ് ​ ഫ്ലൈറ്റ്​ അയക്കുകയും ചെയ്​തുവെന്ന്​ മുന്‍ തൃണമൂല്‍ മന്ത്രി രജീബ്​ ബാനര്‍ജി പറഞ്ഞു. നാളെ ഹൗറയിലാണ്​ ബി.ജെ.പിയുടെ റാലി നടക്കുന്നത്​.

ബാലിയില്‍ നിന്നുള്ള തൃണമൂല്‍ എം.എല്‍.എയായ ബൈശാലി ഡാല്‍മിയ ഉത്തര്‍പാര, എം.എല്‍.എ പ്രാബിര്‍ ഗോഷാല്‍, ഹൗറ മേയര്‍ രതിന്‍ ചക്രബര്‍ത്തി, അഞ്ച്​ തവണ മേയറായ രങ്​ഗാട്ട്​ പാര്‍ത്ത സാരഥി ചാറ്റര്‍ജി എന്നിവരും അമിത്​ ഷായെ കാണാനെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button