CinemaMollywoodLatest NewsKeralaNewsEntertainment

മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നില്ലെന്ന് പരാതി , മമ്മൂട്ടി ചിത്രം റിലീസ് മാറ്റി

മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അടുത്തിടെ തീയറ്ററുകളിലെത്തിയ മലയാളത്തിലെ മൂന്ന്ചിത്രങ്ങള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇതോടെയാണ് ‘പ്രീസ്റ്റി’ന്റെ റിലീസ് മാറ്റിവയ്ക്കാമെന്ന തീരുമാനത്തിലേക്ക് സിനിമാ നിര്‍മാതാക്കള്‍ എത്തിയതെന്നാണ് വിവരം.

Read Also : ഭഗവാൻ പരശുരാമൻ ബീഫില്ലാതെ ഭക്ഷണം കഴിക്കാറില്ലായിരുന്നെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയുടെ സിനിമയായ ‘മാസ്റ്ററി’ന്റെ റിലീസോടെയാണ് കേരളത്തില്‍ തീയറ്ററുകള്‍ തുറന്നത്. ജയസൂര്യയുടെ വെള്ളമാണ് ആദ്യമായി തിയറ്ററില്‍ എത്തിയ മലയാളം ചിത്രം. മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രത്തിന് പ്രേക്ഷകര്‍ കുറവായിരുന്നു.

ലവ്, വാങ്ക് എന്നിവയാണ് റിലീസ് ചെയ്ത മറ്റു ചിത്രങ്ങള്‍. അതേസമയം, ‘പ്രീസ്റ്റി’ന്റെ സെന്‍സറിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button